സ്‌കൂളിലേക്കുള്ള ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ

വർക്കല: ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള ജലവിതരണ പൈപ്പുകൾ നശിപ്പിച്ചു. തൊടുവെയിലെ ജലസംഭരണിയിൽ നിന്നാണ് സ്‌കൂളിലേക്ക് ശുദ്ധജലം പമ്പ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പൈപ്പ് ഇളക്കിയിട്ടത്. പൈപ്പ് ലൈൻ തകരാറിലായതോടെ സ്‌കൂളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ വർക്കല പോലീസിൽ പരാതി നൽകി.