എന്തിനു പാൽ കുടിക്കണം? ഇതൊന്നു അറിഞ്ഞിരിക്കണം..

അമ്മയുടെ മുലപ്പാൽ കുഞ്ഞിന് ഔഷധം എന്ന പോലെ മറ്റുള്ളവർക്കും പോഷകവും പരിപോഷണവും നൽകുന്ന മുലപ്പാലിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പാനീയമാണ് പശുവിൻപാൽ. പാലും, പാലിൽ നിന്നും ഉരുത്തിരിയുന്ന തൈര്, വെണ്ണ മുതലായ വസ്തുക്കളും കന്നുകാലികൾ ഒരുപാടുള്ള ഭാരതത്തിലും നമ്മുടെ കേരളത്തിലും സുലഭമാണല്ലോ?.. പാലിനോടുള്ള പ്രിയവും ഈ ഒരു കാരണത്താൽ ആകാം. ദിവസേനയുള്ള ഒരുവന്റെ പോഷകാഹാരത്തിൽ മുഖ്യപങ്കു വഹിക്കുന്നതും പാലാണ്. എന്നിരിക്കട്ടെ എല്ലാ നന്മകളും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് പാലിൻറെ മേന്മയും ചോദ്യം ചെയ്യപ്പെടുകയാണ്.

പുതു കാലത്തിൻറെ പല അളവുകോലുകളുമാവാം പാൽക്കടൽ മായം കലർന്നതാണെന്ന് നമ്മെക്കൊണ്ട് വിശ്വസിപ്പിച്ചിരിക്കുന്നതും പാലിനെ അനാരോഗ്യവത്തായ പാനീയം എന്ന നിലയിൽ പിന്തള്ളാൻ പ്രേരിപ്പിക്കുന്നതും.

കൊഴുപ്പ് അഥവാ ‘fat’ എന്നതിനെ എല്ലാവരും ഏകകണ്ഠമായി ഭയക്കുന്ന ഒന്നാണ്. അമിതവണ്ണത്തിനും ഇന്നുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി കാണുന്ന ഘടകമാണ് കൊഴുപ്പ്. ഇതാവാം പാലിനെ അവഗണിക്കാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ പതിറ്റാണ്ട് മുതൽ ഇതുപോലുള്ള പ്രസ്താവനകൾ വരുത്തുന്ന പഠനങ്ങൾ അമിതമായി വന്നു. ഏതൊരു വിഷയവും അമിതമായി ചൂഴ്ന്നു നോക്കിയാൽ ഉണ്ടാവുന്ന ഭവിഷത്തെ പാലിനും ഉള്ളൂ. എന്നാൽ വ്യക്തമായ ഒരു വിശകലനം ആർക്കും ഇന്നുവരെ നൽകാനായിട്ടില്ല എന്നതാണ് വാസ്തവം.

പാലിൻറെ സവിശേഷഗുണങ്ങൾക്ക് പകരം വയ്ക്കാൻ മറ്റേതു പാനീയമാണുള്ളത്?

ഇവിടെയാണ് മുരള്യയുടെ പ്രാധാന്യം. ശരീരത്തിന് ആവശ്യമായ ഘടകങ്ങളെ ഉൾപ്പെടുത്തി പോർട്ടിഫൈഡ് ചെയ്തു വരുന്ന മുരള്യയുടെ പാൽ ശീലമാക്കുന്നത് ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിർത്താൻ സഹായിക്കും. ഓരോ ദിവസവും പുതിയ പാൽ ബ്രാൻഡുകൾ അവതരിക്കുമ്പോൾ മുരള്യ എങ്ങനെ ജനപ്രിയമായി എന്നത് അതിന്റെ ഗുണത്തെയാണ് കൂടുതൽ വ്യക്തമാക്കുന്നത്. മുതിർന്നവർക്ക് ദിവസേന മൂന്ന് ഗ്ലാസ് പാൽ വരെ ആവശ്യമാണ്. പ്രത്യേകിച്ചും വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്ക്. മാംസാഹാരവും മുട്ടയും പോലുള്ളവയുടെ അഭാവത്തിൽ പ്രോട്ടീൻ കുറവിനെ ദൂരീകരിക്കാൻ പാലിന് സാധിക്കും. ഒരു ഗ്ലാസ് പാലിന് നൽകാൻ സാധിക്കുന്നത് 8ഗ്രാം ഗുണമേറിയ പ്രോട്ടീൻ ഘടകമാണ്.

ശരീരത്തിലെ മസിലുകൾക്കും, എല്ലുകൾക്കും, ചർമത്തിനും, മുടി വളർച്ചയ്ക്കും, പ്രതിരോധശേഷിയ്ക്കും എല്ലാം വളരെ ഗുണവത്താണ് പാൽ എന്നുള്ളത് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ… ! ഏത് പാലാണ്? മുരള്യയുടെ വിശ്വാസ യോഗ്യവും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതുമായ പാൽ. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസിയം, ഐയഡിൻ, വിറ്റാമിൻ ഡി, ബി12, ഫോസ്ഫറസ്, വിറ്റാമിൻ എ മുതലായ പല സവിശേഷ ഗുണങ്ങളും പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രാവിലത്തെ പ്രാതലിൽ ഉൾപ്പെടുത്തേണ്ട മുഖ്യമായ ഒരു ഭക്ഷണമാണ് പാൽ. അത് നിങ്ങളുടെ ദിവസം ഏറ്റവും ഉന്മേഷമുള്ളതാക്കും.

രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നമ്മെ de stress, ചെയ്ത് സുഗമമായ ഉറക്കത്തിലേക്ക് നയിക്കുന്നു. പാലിൽ അടങ്ങിയിട്ടുള്ള ട്രൈപ്റ്റോഫൻ അമിനോ ആസിഡിന്റെ സഹായത്തോടെ ബ്രെയിൻ ‘serotonin’, ‘melatonin’ എന്ന രാസവസ്തുക്കളെ ഉത്പാദിക്കുന്നതിലൂടെയാണ് വളരെ സുഗമമായ ഉറക്കം ലഭ്യമാകുന്നത്. മറ്റു ബ്രാൻഡുകളിൽ ഉൾപ്പെട്ട പാൽ കുടിക്കുമ്പോൾ എന്താണ് അവസ്ഥ എന്ന് പറയാൻ കഴിയില്ല, എന്നാൽ മുരള്യ ഉറപ്പ് നൽകുന്നു. രാവിലെയും രാത്രിയും മുരള്യയുടെ പാൽ ശീലമാക്കുന്നത് ഉന്മേഷം പകരുന്ന ദിനരാത്രങ്ങൾ സമ്മാനിക്കും.

നെഞ്ചെരിച്ചിൽ, ഡീഹൈഡ്രേഷൻ തുടങ്ങിയ മറ്റു പല അവസ്ഥകളെയും നേരിടാൻ പാൽ സഹായകമാവുന്നു.
ഇനി ഏത് പാൽ തിരഞ്ഞെടുക്കണം എന്നുള്ള ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്..

‘മുരള്യ ‘ ഒന്ന് പരീക്ഷിച്ചു നോക്കൂ, പിന്നെ ശീലമാക്കും !