പാത്രം കഴുകിക്കൊണ്ടിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ആസിഡ് കുടിച്ചു മരിച്ചു. സംഭവം കാട്ടാക്കടയിൽ….

കാട്ടാക്കട :പാത്രം കഴുകിക്കൊണ്ടിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ചു ഭർത്താവും മരിച്ചു. കാട്ടാക്കട, കല്ലാമം, ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ഭർത്താവ് ശിവാനന്ദനാണ്(55) ഭാര്യ നിർമ്മല(45)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ചു ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. വർഷങ്ങളായുള്ള കുടുബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവർക്ക് രണ്ട് ആൺമക്കൾ ആണ്. സംഭവ സമയം ഒരാൾ വീട്ടിൽ ഉണ്ടായിരുന്നു. കുറച്ചു നാളായി നിർമ്മലയും ശിവാനന്ദനും അകന്നു താമസിക്കുകയായിരുന്ന. ശിവാനന്ദൻ രാവിലെ വീട്ടിൽ എത്തി പാത്രം കഴുക്കിക്കൊണ്ടിരുന്ന നർമ്മലയെ വെട്ടി കൊല്ലപ്പെടുത്തുക്കയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ശിവാനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ടു മൃതദേഹവും മെഡിക്കൽ കോളെജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.