കള്ളും കുടിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത പിതൃസഹോദരനെ യുവാവ് വെട്ടി…

വെഞ്ഞാറമൂട്‌: മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത്‌ ചോദ്യം ചെയ്‌ത പിതൃസഹോദരനെ യുവാവ്‌ വെട്ടി പരിക്കേല്‍പ്പിച്ചു. വാമനപുരം വാഴ്‌ വേലിക്കോണം, തടത്തരികത്ത്‌ വീട്ടില്‍ സത്യ (65) നാണ്‌ പരുക്കേറ്റത്‌. വെട്ടി പരുക്കേല്‍പ്പിച്ച ഇയാളുടെ ജ്യേഷ്‌ഠ ന്റെ മകനും ആട്ടോ ഡ്രൈവറുമായ വാഴ്‌ വേലിക്കോണം സ്വദേശി മനോജ്‌ (35) ഒളിവിലാണ്‌. സ്‌ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കുന്നത്‌ ചോദ്യം ചെയ്യാനാണ്‌ അയല്‍വാസി കൂടെയായ സത്യന്‍ മനോജിന്റെ വീട്ടില്‍ എത്തിയത്‌. സംസാരം ഒടുവില്‍ കൈയ്യാങ്കളിയില്‍ എത്തുകയും മനോജ്‌ സത്യനെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയാലും പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്‌ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു.