വനിതാ സ്വയംതൊഴിൽ സേവാകേന്ദ്രം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

ആറ്റിങ്ങൽ: 5 വർഷത്തിൽ അധികമായി പൂട്ടിക്കിടക്കുന്ന വനിതാ സ്വയംതൊഴിൽ സേവാകേന്ദ്രം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. നഗരസഭ പ്രതിപക്ഷ നേതാവ് അനിൽകുമാർ, കൗൺസിലർമാരായ പ്രശാന്ത്, പ്രിൻസ്‌രാജ് തുടങ്ങിയവർ സംസാരിച്ചു.