ആനത്തലവട്ടം പിഎച്ച‌്സി സബ് സെന്റർ ഉദ‌്ഘാടനം ചെയ‌്തു

രാത്രിയിൽ പണം പിരിച്ച് കെട്ടിപ്പടുത്തതാണ് സബ് സെൻ്ററായി ഉയർന്നുനിൽക്കുന്ന കെട്ടിടമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ എക് സ് എം.എൽ.എ പറഞ്ഞു. ആനത്തലവട്ടം പി.എച്ച്.സി സബ് സെൻ്റർ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനത്തലവട്ടത്ത് 1952 പണം സ്വരൂപിച്ച് 13 സെൻ്റ് സ്ഥലം വാങ്ങി 1957ൽ നിർമ്മാണം പൂർത്തീകരിച്ചതാണ് അന്നത്തെ ‘മിഡ് വൈഫ് സെൻ്റർ’ എന്ന ഇപ്പോഴത്തെ പി.എച്ച്.സി സബ് സെൻ്റർ. കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആനത്തലവട്ടം നിവാസികളുടെ നിരന്തര ആവശ്യമായിരുന്നു ഒരു ആശുപത്രിയുടെ സേവനങ്ങൾ ലഭിക്കുന്ന ഒരു മെഡിക്കൽ സെൻ്റർ എന്നത്. തുടർന്ന് കണ്ടെത്തിയ 13 സെൻ്റ് സ്ഥലം വാങ്ങുന്നതിനായി സ്വകാര്യ വ്യക്തിയും രംഗത്തുണ്ടായിരുന്നതിനാൽ രാവിലെയാകുമ്പോൾ അയ്യാൾ അഡ്വാൻസ് കൊടുത്ത് സ്ഥലം സ്വന്തമാക്കുമെന്നാണ് സ്ഥലം ഉടമ എന്നോടും, കുഞ്ഞിരാമൻ, നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വി കനകദാസ് എന്നിവരോടും പറയുകയായിരുന്നു. രാവിലെയായാൽ സ്വകാര്യ വ്യക്തി സ്ഥലം പണം നൽകി സ്വന്തമാക്കുമെന്നതിനാൽ രാത്രിയിൽ തന്നെ പെട്രോമാക് സ് ലൈറ്റുമായി നടന്ന് പണം സ്വരൂപിച്ചാണ് സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകിയത്. പിന്നീട് ദിവസങ്ങളോളം പണം സ്വരൂപിച്ചാണ് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ചത്. മിഡ് വൈഫ് സെൻ്റർ പ്രവർത്തനമാരംഭിച്ചപ്പോൾ മേരി എന്ന സിസ്റ്ററാണ് വർഷങ്ങളോളം സെൻ്ററിൽ താമസിച്ച് പ്രവർത്തിച്ചത്. പ്രദേശവാസികൾക്ക് ഒരു ആശ്രയമായി മാറി. തുടർന്ന് വന്ന നഴ് സുമാരും അവിടെ താമസിച്ചാണ് ആരോഗ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വർഷങ്ങൾക്കു ശേഷം കാലപ്പഴക്കം മൂലം സെൻ്റർ പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എയായ വി ശശിയോട് ആവശ്യപ്പെട്ടതു പ്രകാരം കെട്ടിട നിർമ്മാണത്തിനായി 32 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കുകയായിരുന്നു. കെട്ടിടം പൂർത്തിയായതോടെ പ്രദേശനിവാസികൾക്ക് ഒരു ആശ്രയകേന്ദ്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനത്തലവട്ടം സബ് സെൻ്ററിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ് പീക്കർ വി ശശി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വി കനകദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ സി പി സുലേഖ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി മണികണ് ഠൻ, ആർ സരിത, എൻ നസീഹ, ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി ചന്ദ്രശേഖരൻ നായർ, ചിറയിൻകീഴ് പഞ്ചായത്ത് സെക്രട്ടറി എ എസ് ഫൈസൽ, സി.പി.ഐ എം ഏര്യാ കമ്മിറ്റി അംഗം വി വിജയകുമാർ, ലോക്കൽ സെക്രട്ടറിമാരായ സി രവീന്ദ്രൻ, ജി വ്യാസൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ് ണൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് ബി നായർ, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് സന്തോഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഡി പ്രസന്ന സ്വാഗതവും പെരുമാതുറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അർനോൾഡ് ദീപക് നന്ദിയും പറഞ്ഞു.