കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ സ്കൂട്ടർ ഇടിച്ച് 9 വയസുകാരി മരിച്ചു: കൈ കുഞ്ഞ് ഉൾപ്പടെ 3 പേർക്ക് പരിക്ക്

തിരുവനന്തപുരം : കഴക്കൂട്ടം ഇൻഫോസിസിന് സമീപം ബസ് സ്റ്റേപ്പിൽ നിർത്തിയ കെ. എസ്. ആർ.ടി.സി ബസിൻ്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒൻപത് വയസുകാരി മരിച്ചു. കൈ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് . വിഴിഞ്ഞം ടൗൺഷി കോളനിയിൽ വീട് നമ്പർ 500-ൽ സജീറിൻ്റെയും മെസിയയുടെയും മകൾ ആസിയ (9) ആണ്. മരിച്ചത് .

കഴക്കൂട്ടം ബൈപാസിൽ ഗുരുനഗർ ടി.എസ്,സി ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം .വിഴിഞ്ഞത്ത് നിന്നും പെരുമാതുറയിലുള്ള ആസിയുടെ പിതാവിൻ്റെ കുടുംബ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം.

സ്കൂട്ടറിൽ ഉണ്ടായിരുന്ന ആസിയയുടെ അപ്പൂപ്പൻ അബ്ദുൾ വാഹിദ് (55), ബന്ധു നാഫി (21), ആസിയുടെ സഹോദരൻ അഹ്സൻ (2) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രയിലും ചികിത്സയിലാണ്.