ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഭാര്യ മരിച്ചു, ഭർത്താവിന് പരിക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. അപകടത്തിൽ ഭർത്താവിന് പരിക്ക്. കഠിനംകുളം, പുതുവൽപുരയിടം ഉഷ(36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് ജലീലിന്റെ ബൈക്കിന് പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഉഷ. കച്ചേരി ജംഗ്ഷനിലേക്ക് വൺ വേയിലൂടെ വന്ന സ്കൂട്ടറിൽ വീരളം ക്ഷേത്രം കഴിഞ്ഞു മുന്നോട്ട് പോയപ്പോൾ പുറകെ വന്ന ഹരിപ്പാട് ഡിപ്പോയിലെ കെഎസ്ആർടിസി തട്ടി ഉഷ നിലത്ത് വീഴുകയും ഉഷയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയുമായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.