കടൽക്ഷോഭം: അഞ്ചുതെങ്ങ് പ്രദേശം അടൂർ പ്രകാശ് എംപി സന്ദർശിച്ചു, അടിയന്തിര സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യം

അഞ്ചുതെങ്ങ് : കടൽക്ഷോഭം മൂലം നാശമുണ്ടായ അഞ്ചുതെങ്ങ് പ്രദേശങ്ങൾ അടൂർ പ്രകാശ് എംപി സന്ദർശിച്ചു. അഞ്ചുതെങ്ങ് വേലിമുക്ക് പൂത്ര- അഞ്ചുതെങ്ങ് കോട്ട തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത് .കക്ഷി രാഷ്ട്രീയ ഭേദമന്യേ നാശനഷ്ടം സംഭവിച്ച മുഴുവൻ ആളുകൾക്കും സൗജന്യ റേഷനും അടിയന്തര ധന സഹായവും നൽകണമെന്നും വീടുകൾ പൂർണ്ണമായും നശിച്ചവർക്ക് പുനരധിവസം ഉറപ്പാക്കണമെന്നും ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, എം. എ ലത്തീഫ് തുടങ്ങിയ നേതാക്കൾ എംപിയോടൊപ്പം ഉണ്ടായിരുന്നു.