ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ അടൂർ പ്രകാശ് നന്ദി അറിയിച്ച് പര്യടനം നടത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അഡ്വ അടൂർപ്രകാശ് വോട്ടർമാരെ നേരിട്ട് കണ്ടു നന്ദി പ്രകാശിപ്പിക്കാൻ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ കരവാരം, നഗരൂർ, കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത് എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ കടുവാപള്ളിയിൽ നടന്ന ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. പുല്ലൂർമുക്ക്, പുതുശ്ശേരിമുക്ക്, തോട്ടയ്ക്കാട്, വടവോട്ട് കാവ്, നെടുംപറമ്പ്, ഞാറക്കാട്ട് വിള, കുന്നുവാരം, ആലംകോട് എച്ച്.എസ്‌, പള്ളിമുക്ക്, വഞ്ചിയൂർ, ഇരമം, പുല്ലു തോട്ടം, പാവൂർകോണം, തണ്ണി കോണം, നന്ദായ് വനം, നഗരൂർ, ചെമ്മരത്തിമുക്ക്, മാത്തയിൽ, പാളയം, ചെറുകരപൊയ്ക, കീഴ്പേരൂർ, കാട്ടു ചന്ത, പോങ്ങനാട് എന്നീ പ്രദേശങ്ങളിൽ പര്യടനം നടത്തി.