അടൂർ പ്രകാശ് പാങ്ങോട് മേഖലയിൽ പര്യടനം നടത്തി

പാങ്ങോട് : അടൂർ പ്രകാശ് എം.പി.ക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകി പ്രവർത്തകർ. കല്ലറ പാങ്ങോട് പഞ്ചായത്തുകളിലായിരുന്നു വ്യാഴാഴ്ച സ്വീകരണം സംഘടിപ്പിച്ചിരുന്നത്. കല്ലറയിൽ നിന്നാരംഭിച്ച സ്വീകരണം പാങ്ങോട് വെള്ളയംദേശത്തെത്തിയപ്പോൾ നാട്ടുകാർ ഒറ്റക്കെട്ടായി എം.പി.യോട് ആവശ്യപ്പെട്ടത് നടപ്പാലം മാറ്റി വാഹനം കയറുന്ന ഒരു പാലം വേണമെന്നുള്ള ആവശ്യമായിരുന്നു.

അനുഭാവപൂർവം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് എം.പി. അടുത്ത സ്വീകരണ സ്ഥലത്തേക്കു യാത്രയായത്. രാവിലെ കല്ലറയിൽ നടന്ന സ്വീകരണം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കല്ലറ എൻ.അനിൽ കുമാർ, ആനക്കുഴി ഷാനവാസ്, ഇ.ഷംസുദ്ദീൻ, കല്ലറ ബിജു, കല്ലറ ബാലചന്ദ്രൻ, ജി.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.