വിജയിപ്പിച്ചവർക്ക് നന്ദി അറിയിച്ച് അടൂർ പ്രകാശ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച അടൂർ പ്രകാശ് എംപി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പാലച്ചിറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം വൈകുന്നേരം   സമാപിച്ചു.

യു.ഡി.എഫ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ വി. ജയകുമാർ അധ്യക്ഷനായി.

കെ.പി.സി.സി. നിർവാഹകസമിതി അംഗങ്ങളായ എൻ.സുദർശനൻ, എ.ഇബ്രാഹിംകുട്ടി, ഡി.സി.സി. ഭാരവാഹികളായ വക്കം സുകുമാരൻ, പി.സൊണാൾജ്, എം.ജോസഫ് പെരേര, എൻ.ആർ.ജോഷി, ആർ.എസ്.പി. നേതാവ് കെ.ചന്ദ്രബാബു, പി. ഉണ്ണികൃഷ്ണൻ, ടി.പി.അംബിരാജ, എസ്. ഓമനക്കുട്ടൻ, എം. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു

എല്ലാ പ്രധാന ജംഗ്ഷനിലും ജനങ്ങൾ എംപിയെ കാണാൻ ഒത്തുകൂടി. പ്രവർത്തകരുടെയും നേതാക്കളുടെയും കൂടെ എംപി പ്രദേശങ്ങൾ സന്ദർശിച്ചു. പര്യടനം വൻ വിജയമായിരുന്നതായി പ്രവർത്തകർ അറിയിച്ചു. തുടർന്നും മറ്റു പ്രദേശങ്ങളിൽ പര്യടനം നടത്തുമെന്നും വിവരം ഉണ്ട്.