നന്ദി പറഞ്ഞ് അടൂർ പ്രകാശ് കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി

കാട്ടാക്കട:അടൂർ പ്രകാശ് തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാൻ കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് ആറ്റിങ്ങൽ ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിലെ സ്വീകരണം ഏറ്റുവാങ്ങി പള്ളിച്ചലിലെ ഒലിപ്പുനടയിൽ പര്യടനം സമാപിച്ചു.

മുൻ സ്പീക്കർ എൻ.ശക്തൻ, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, ഡി.സി.സി.സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ.ബൈജു, ശ്യാംകുമാർ തുടങ്ങിയവർ അനുഗമിച്ചു.