അഡ്വ ബി സത്യൻ എംഎൽഎയുടെ പിതാവ് മരണപ്പെട്ടു

ആറ്റിങ്ങൽ : ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യന്റെ പിതാവ് കെ.ഭാസ്ക്കരൻ (87) മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് തിരുവനന്തപുരം നിർമ്മല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിയൊടെ നടക്കും.

വസതി ഉളളൂർ – പുലയനാർകോട്ട ജംഗ്ഷൻ