ആലംകോട് വഞ്ചിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലംകോട് : ആലംകോട് വഞ്ചിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ ആലംകോട് പള്ളിമുക്ക് റീബാ വില്ലയിൽ മുഹമ്മദ് ബഷീർ (60)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വഞ്ചിയൂർ പുതിയ തടത്തിന് സമീപമാണ് അപകടം നടന്നത്. കിളിമാനൂർ നിന്നും ആലംകോട് ഭാഗത്തേക്ക്‌ വന്ന ബഷീറിന്റെ ബൈക്കും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

ഭാര്യ: റഷീദ
മക്കൾ: റീബാ ,റീന
മരുമക്കൾ ഷമീർ, ഷൈജു.