ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ എൻ. അനിൽകുമാറിന്റെ കുടുംബത്തിന് സഹായം

ആറ്റിങ്ങൽ: കല്ലമ്പലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ച ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്‌ക്വാഡ് യൂണിറ്റിലെ ഇൻസ്‌പെക്ടർ എൻ. അനിൽകുമാറിന്റെ കുടുംബത്തിന് കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്‌പെക്ടർമാർ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. അനിൽകുമാർ ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് അപകടം നടന്നത്. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.പി. ദിനേശ് ഇന്ന് രാവിലെ 11ന് അനിൽകുമാറിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി. രവി (സൂപ്രണ്ട് ഓഫ് പൊലീസ് ), വിജിലൻസ് ഓഫീസർ ഷാജു ലോറൻസ്, വിജിലൻസ് ഐ.ജി കെ.എസ്. ജയചന്ദ്രൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.