ഇരുട്ട് പരന്ന് അഞ്ചുതെങ്ങ് ആശാൻ സ്മാരക ജംഗ്ഷൻ

അഞ്ചുതെങ്ങ് : കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന അഞ്ചുതെങ്ങ് കായിക്കര മഹാകവി കുമാരനാശാൻ കാവ്യഗ്രാമത്തിനു മുന്നിലെ പ്രധാന പാത മാസങ്ങളായി ഇരുട്ടിലാണ്. പ്രദേശവാസികളുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ഈ പ്രദേശത്ത് ലക്ഷങ്ങൾ മുടക്കി ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.എന്നാൽ കൊട്ടിഘോഷിച്ച ഉദ്ഘാടനത്തിനു ഷേശം കഷ്ടിച്ച് 6 മാസത്തോളം മാത്രമാണ് ലൈറ്റ് പ്രവർത്തിച്ചത്, അതും പലപ്പോഴായി പണിമുടക്കിക്കൊണ്ട്. അഞ്ചുതെങ്ങിൽ സ്ഥാപിച്ചിട്ടുള്ള മിക്കവാറും എല്ലാ ലൈറ്റുകളുടെയും അവസ്ഥ ഇങ്ങനെയാണെന്ന് നാട്ടുകാർ പറയുന്നു.

നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടുള്ള അനുബന്ധ ഉപകരണങ്ങൾ ഉപയോഗിക്കാതെ, കൂടുതൽ കമ്മീഷൻ ലക്ഷ്യം വച്ചുള്ള നിലവാരം കുറഞ്ഞ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ്
ഇത്തരം ലൈറ്റുകൾ വളരെ പെട്ടെന്ന് മിഴി അടയ്ക്കുന്നതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.

പ്രദേശവാസികളായവരും അല്ലാത്തവരുമായ നൂറോളം പേർ ദിനം പ്രതി കൽനടയായും കടത്തിലൂടെയും ഇതുവഴി കടന്നുപോകുന്നത്. ഇത്രയേറെ യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ ഇതുവരെയും നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം .