അഞ്ചുതെങ്ങ് ഓട്ടോ ബ്രദേർസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

അഞ്ചുതെങ്ങ് :അഞ്ചുതെങ്ങു ബോഡ് ബോയ്സ്‌ ഗവണ്മെന്റ് എൽപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു അഞ്ചുതെങ്ങു ഓട്ടോ ബ്രദേർസ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി മരത്തൈകൾ വച്ചു പിടിപ്പിക്കുകയും അത് പരിപാലിച്ചാൽ അവർക്കും സമൂഹത്തിനും ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്തു.