ആറ്റിങ്ങലിൽ പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിന് 1കോടി 18 ലക്ഷം അനുവദിച്ചു : ഇതാണ് ആ റോഡുകൾ..

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്രളയത്തിൽ തകർന്ന റോഡുകൾ നവീകരിക്കാൻ സർക്കാർ ഒരു കോടി  18 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.ബി സത്യൻ എം.എൽ.എ അറിയിച്ചു. പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ  സ്ഥലം എം.എൽ.എ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത‌്.

പെരുംകുളം- കവലയൂർ റോഡ് – 10 ലക്ഷം,  കവലയൂർ– കുരിശടി റോഡ് – 10 ലക്ഷം, വേടൻവിള-കാവുവിള റോഡ് – 10 ലക്ഷം,  പാറമുക്ക്‌ – പ്രതിഭാ സ്കൂൾ -പാവൂർക്കോണം റോഡ്- 10 ലക്ഷം, ഏറത്ത് മാടൻനട -ചെറിയ മഠം റോഡ്- 10 ലക്ഷം,  പഴയകുന്നുമ്മേൽ ചർച്ച് – അങ്കണവാടി റോഡ് – 10 ലക്ഷം, ചാത്തമ്പറ കെടിസിടി – അമ്പലത്തുംവിള -ചുമടുതാങ്ങി റോഡ് – 10 ലക്ഷം, സരള ഹോസ്പിറ്റൽ -എള്ളുവിള റോഡ് – 10 ലക്ഷം, പ്ലാക്കോട്ട് മാടൻനട -നെട്ടറ റോഡ് – 10 ലക്ഷം, മേലെ പയ്യനാട്- കസ്തൂർബാ – ഗിരിവർഗ കോളനി റോഡ്- 10 ലക്ഷം, കെഎം  ലൈബ്രറി – ചായക്കാർ പച്ച റോഡ് – 10 ലക്ഷം,  വാഴോട് – വട്ടപ്പാറ റോഡ്- എട്ടു ലക്ഷം  എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്