ആറ്റിങ്ങൽ ബോയ്സിൽ മികവ് 2018 സംഘടിപ്പിച്ചു – എസ്.പി.സി കൂട്ടികൾക്ക് ആദരവ്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ ബോയ്സ് എച്ച്.എസ്‌.എസ്സിൽ മികവ് 2018 സംഘടിപ്പിച്ചു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എസ്പിസി കുട്ടികളെ ആദരിക്കുകയും മെഡലും സർട്ടിഫിക്കേറ്റും നൽകുകയും ചെയ്തു. ജില്ലാ നോഡൽ ഓഫീസർ & ഡിവൈഎസ്പി നാർക്കോട്ടിക് സെൽ വി.എസ് ദിനരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ് ഉദ്ഘാടനവും മെഡൽ വിതരണവും നടത്തി. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ് കുമാർ വിശിഷ്ടാതിഥിയായി.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ കെ.എ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് കുമാർ.സി, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ സുനിത റ്റി.എസ്, ആറ്റിങ്ങൽ ഐ.എസ്.എച്.ഒ വി.വി ദിപിൻ, ആറ്റിങ്ങൽ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ രജിത് കുമാർ, ആറ്റിങ്ങൽ ജി.ബി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റർ മുരളീധരൻ, കാവൽ കൈരളി എഡിറ്റർ ആർ കെ ജ്യോതിഷ്, ആറ്റിങ്ങൽ ജി.ബി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുമാർ കെ.എസ്, ആറ്റിങ്ങൽ ജി.ബി.എച്ച്.എസ്.എസ് സി.പി.ഒ സബീല ബീവി സി.എസ് തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം റൂറൽ എസ് പി സി ടി എൻ ടി എസ് അനിൽകുമാർ സ്വാഗതം ആശംസിച്ചു ചടങ്ങിൽ അവനവഞ്ചേരി എസ്.പി.സി.ജി.എച്ച്.എസ് സി.പി.ഒ സാബു.എൻ നന്ദി രേഖപ്പെടുത്തി