മാമം പാലത്തിന് സമീപം മാലിന്യ നിക്ഷേപം തുടരുന്നു

മാമം : ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ മാമം പാലത്തിന് സമീപമാണ് മാലിന്യ നിക്ഷേപം തുടരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുന്ന റോഡിവശത്ത് ബേക്കറി വേസ്റ്റും മറ്റുമാണ് തള്ളിയിരിക്കുന്നത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമുണ്ട്. ബേക്കറിയിൽ നിന്നുള്ള പഴകിയ ഭക്ഷണം ഉൾപ്പടെയുള്ള വേസ്റ്റ് ഉണ്ടെന്നാണ് യാത്രക്കാർ പറഞ്ഞത്. മാത്രമല്ല കൊതുകും ഈച്ചയും പുഴുവും ഈ വേസ്റ്റുകൾക്ക് കൂട്ട് നിൽക്കുന്നുണ്ടത്രേ. എന്നാൽ ഇതുവഴി പോയ യാത്രക്കാരൻ ആറ്റിങ്ങൽ നഗരസഭയിൽ ഈ വിഷയം അറിയിച്ചപ്പോൾ അത് അവിടെ സ്ഥിരം ഉള്ളതാണെന്ന ഉഴപ്പൻ മറുപടിയാണ് നൽകിയതെന്ന് യാത്രക്കാരൻ പറയുന്നു. മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്.