ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിന്റെ ഉദ്ഘാടനം ജൂൺ 6ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിക്കുന്ന കലാപീഠത്തിന്റെ ഉദ്ഘാടനം  ജൂൺ 6ന് രാവിലെ 11ന് നടക്കും. ആറ്റിങ്ങൽ എം.എൽ എ ബി സത്യൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ.വി. ജോയ് ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം നടത്തും. ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം.പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിയ്ക്കും.
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ