Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം കാറും, ടിപ്പറും, കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു, നടന്നത് വൻ അപകടം

eiP4C2Z48215

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം തപസ്യ തിയേറ്ററിന് എതിർവശത്ത് കാറും ടിപ്പർ ലോറിയും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും കൂട്ടിയിടിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3 അരയോടെയാണ് സംഭവം. കൊല്ലം – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും എതിരെ വന്ന ടിപ്പർ ലോറിയ്ക്കും ഇടയിൽ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. കണിയാപുരം സ്വദേശികളായ അമ്മയും മകനുമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ എതിരെ വന്ന ബസ്സിനെ കണ്ടു വെട്ടിച്ചതാവാം അതേ ദിശയിൽ പോയ ടിപ്പറിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ കറങ്ങി കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നത്രെ. ടിപ്പർ ലോറിയുടെ ഡീസൽ ടാങ്കിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നു. കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന പള്ളിക്കൽ സ്വദേശിനി രമ(40)യ്ക്കും പരിക്കേറ്റു.
പരിക്കേറ്റ കാർ യാത്രക്കാരെ കടുവയിൽ കെടിസിടി ആശുപത്രിയിലും രമയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസും ഫയർ ഫോഴ്‌സും സമയോചിതമായി ഇടപെട്ടു കൊണ്ട് രക്ഷാപ്രവർത്തനവും ഗതാഗത തടസ്സവും നീക്കി. കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചതിനാൽ റോഡിൽ നിറയെ ഡീസൽ പൊട്ടിയൊലിച്ചു. തുടർന്ന് ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കി. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ഗോപകുമാർ, ലീഡിങ് ഫയർമാൻ ജി മധുസൂദനൻ നായർ, ഡ്രൈവർ ചന്ദ്രമോഹൻ, ഫയർമാന്മാരായ മനു, ശ്രീരൂപ്, സുൾഫിക്കർ, രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!