യാത്രക്കാരിക്ക് മറന്നു വെച്ച പണം തിരികെ നൽകിയ ഓട്ടോ ഡ്രൈവർക്ക് ആദരവ്

അഴൂർ : ഓട്ടോ യാത്രയ്ക്കിടയിൽ യാത്രക്കാരി മറന്നു വച്ചു പോയ 50,000 രൂപയും അനുബന്ധ രേഖകളും ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച പെരുങ്ങുഴി ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ കുമാറിനെ പെരുങ്ങുഴി വി.പി യു.പി സ്കൂളിൽ ആദരിച്ചു. ആർ. വിജയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. മിനി മെമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥികൾ പൂക്കളും മിഠായിയും പേനയും നൽകി സ്നേഹം പ്രകടിപ്പിച്ചു.