അഴൂരിൽ അയ്യങ്കാളിയുടെ ചരമവാർഷികം ആചരിച്ചു.

അഴൂർ : ദളിത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 78-ാമത് ചരമവാർഷികം ആചരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഴൂർ വിജയന്റെ അദ്ധ്യക്ഷതയിൽ വി.കെ. ശശിധരൻ, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, കെ. ഓമന, രഞ്ജിത്ത് പെരുങ്ങുഴി, അഴൂർ രാജു തുടങ്ങിയവർ പങ്കെടുത്തു.