അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

അഴൂർ: അഴൂർ പഞ്ചായത്ത് പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ബന്ധപ്പെട്ടവർ അടിയന്തരമായി നീക്കംചെയ്യണം. നീക്കം ചെയ്യാത്തവർക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു