ചെമ്മരുതിയിൽ ലോക രക്തദാന ദിനം സെമിനാർ സംഘടിപ്പിച്ചു

ചെമ്മരുതി : ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക രക്തദാന ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. പനയറ എസ്‌.എൻ.വി.എച്ച്.എസ്സിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപിക സജിത അധ്യക്ഷത വഹിച്ചു. ഡോ. ബി എസ് അരുൺ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം രജനി പ്രേംജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ഗോപകുമാർ, അധ്യാപകൻ അനൂപ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 46 പേർക്ക് വേണ്ടി രക്തദാനം നടത്തുകയും പേരിൽ നിന്ന് രക്തം സ്വീകരിക്കേണ്ടതായും വന്ന ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സഹകരണബാങ്ക് പ്രസിഡണ്ടുമായ ടി രാധാകൃഷ്ണനെ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടന്നു.