കടയ്ക്കാവൂരിൽ സൊലോസ്‌ ചാരിറ്റബിൾ അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും നൽകി

കടയ്ക്കാവൂർ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം വളർന്നു വരുന്ന തലമുറയ്ക്ക് ഉയർന്ന വിദ്യാഭ്യാസവും മികച്ച വിദ്യാഭ്യാസ സാഹചര്യവും ഒരുക്കാൻ സൊലോസ്‌ ചാരിറ്റബിൾ അസോസിയേഷൻ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്നു. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എസ്‌ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ. അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും, യൂണിഫോമും വിതരണം ചെയ്തു. അതോടൊപ്പം തന്നെ വ്യക്കരോഗിയായ ജോയ് വർഗ്ഗീസിന് ചികിത്സാ സഹായമായി പതിനായിരം രൂപയും നൽകി.

കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സുനിൽ.സി പ്രസിഡൻറും, റോയ് സെക്രട്ടറിയും, സുനിൽ എസ്‌ അസോസിയേഷൻ ട്രഷററും ആണ്.