വെള്ളല്ലൂരിന് സമീപം കാറിടിച്ച് കാൽനടയാത്രികനു പരിക്ക്

കല്ലമ്പലംവെള്ളല്ലൂർ റോഡിൽ കുഞ്ചയ്ക്കവിള തേവലക്കാട് സ്കൂളിനുസമീപം കാറിടിച്ച് കാൽനടയാത്രികനു പരിക്കേറ്റു. തേവലക്കാട് അശ്വതിഭവനിൽ മനുകുമാറി (55)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വേഗത്തിലെത്തിയ കാർ പുറകിൽനിന്ന്‌ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇദ്ദേഹത്തിന്റെ ഇരുകാലുകൾക്കും പരിക്കുണ്ട്. ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു