ഇവിടെ കാവൽ കണ്ണുകൾ മിഴി തുറന്നു

മലയിന്‍കീഴ്‌: ഊരൂട്ടമ്പലം മുതല്‍ ഗോവിന്ദമംഗലം വരെയും കുമ്പളത്ത്‌ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‌ സമീപം വരെയും പ്രധാന പാതകള്‍ നിരീക്ഷണ ക്യാമറാ വലയത്തിലായി.
നരുവാമൂട്‌ ജനമൈത്രി പോലീസുമായി സഹകരിച്ച്‌ ഗോവിന്ദമംഗലം ജനകീയ സമിതിയാണ്‌ നാട്ടുകാരുടെ സാമ്പത്തിക സഹകരണത്തോടെ ക്യാമറകള്‍ സ്‌ഥാപിച്ചത്‌. ഗോവിന്ദമംഗലം പി.കെ.വി. സ്‌മാരക സാംസ്‌കാരിക മന്ദിര അങ്കണത്തില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഐ.ബി. സതീഷ്‌ എം.എല്‍.എ. ക്യാമറകളുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. മലയിന്‍കീഴ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. രാധാകൃഷ്‌ണന്‍നായര്‍ അധ്യക്ഷത വഹിച്ച യോത്തില്‍ ജനകീയ സമിതി പ്രസിഡന്റ്‌ എം.എസ്‌. ചന്ദ്രകുമാര്‍, നരുവാമൂട്‌ ജനമൈത്രി പൊലീസിലെ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ജെ. ജോയ്‌, എസ്‌.ഐ: ടി.ആര്‍. പ്രദീപ്‌കുമാര്‍, മാറനല്ലൂര്‍ സി.ഐ: വി. ജയചന്ദ്രന്‍പിള്ള, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. സരോജിനി, പഞ്ചായത്തംഗങ്ങളായ ഡി. ആര്‍. അജികുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
lvlup.datawrkz
AdTech Ad