മൈലമൂട്‌ ചൈതന്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാം വാര്‍ഷിക സമ്മേളനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും..

അരുവിക്കര :ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി കൊണ്ട്‌ അരുവിക്കര മൈലമൂട്‌ കേന്ദ്ര മാക്കി പ്രവര്‍ത്തിക്കുന്ന ചൈതന്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാം വാര്‍ഷിക സമ്മേളനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ഹാര്‍വസറ്റ്‌ ഹാളില്‍ വച്ച്‌ നടന്നു.ചൈതന്യയുടെ പ്രസിഡന്റ്‌ എസ്‌.വിൽഫ്രഡിന്റെ അദ്ധ്യക്ഷതയില്‍ കുടിയ പൊതുസമ്മേളനം നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട്‌ രവി ഉദ്ഘാടനം ചെയ്തു.അരുവിക്കര പഞ്ചായത്തിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്‌.സുനില്‍കുമാര്‍ അനുമോദിച്ചു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ മികച്ച സേവനം കാഴ്ച വച്ച അദ്ധ്യാപകരെ

പാലോട്‌ രവി പൊന്നാടയണിയിച്ച്‌ ആദരിച്ചു.
സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ കവിയരങ്ങില്‍ കവികള്‍ പങ്കെടുത്ത്‌ കവിതകൾ അവതരിപ്പിച്ചു. നെടുമങ്ങാട്‌ ബ്ലോക്ക്‌ മെമ്പര്‍ ഒ.എസ്‌. പ്രീത, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ വി.വിജന്‍ നായര്‍,വിജയകുമാരി ബാബു, മുന്‍ ബ്ലോക്ക്‌ മെമ്പര്‍ കെ.പി.ഹരിശ്ചന്ദ്രന്‍,മുന്‍ വാര്‍ഡു മെമ്പര്‍ സി.ബാബുരാജ്‌ , ചൈതന്യയുടെ സെക്രട്ടറി പി.എസ്‌.പ്രിജു,ട്രഷറര്‍ വി.പ്രവീൺകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ കെ.വേണുഗോപാലന്‍ നായര്‍ ഭരണസമിതി അംഗങ്ങളായ ഡി.പി.ദീപകുമാര്‍, വിനീത്‌ വില്‍ഫ്രഡ്‌,നിർമ്മല ആർ നായര്‍,എസ്‌.സതികുമാരി,ജലജ ആസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.