‘ഓണത്തിന് ഒരു മുറം പച്ചക്കറി’ ചെമ്മരുതിയിൽ കർഷക സഭകൾ

ചെമ്മരുതി: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കർഷക സഭകൾ ജൂൺ ഇരുപത്തിനാലാം തീയതി മുതൽ ജൂലൈ ഒന്നുവരെ വാർഡ് കേന്ദ്രങ്ങളിൽ നടക്കും. മുഴുവൻ കർഷകരും സഭകളിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച് സലിം അറിയിച്ചു.

ഒന്നാം വാർഡിൽ ജൂൺ 26ന് രാവിലെ 11 മണിക്ക് വണ്ടിപ്പുര പ്രസാദ് മന്ദിരത്തിലും, രണ്ടാം വാർഡിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് കോവൂർ എ.എം.എൽ.പി.എസിൽ, മൂന്നാം വാർഡിൽ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോവൂർ ശിശുവിഹാറിലും, നാലാം വാർഡിൽ 24ന് തെങ്ങുവിള ശാർക്കരാലയത്തിലും, അഞ്ചാം വാർഡിൽ 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുത്താന എൽപിഎസിൽ, ആറാം വാർഡിൽ 25ന് വൈകുന്നേരം 3 മണിക്ക് പൊങ്ങിൽ അംഗൻവാടിയും, ഏഴാം വാർഡിൽ 25ന് രാവിലെ പതിനൊന്നര മണിക്ക് അക്കരവിള അംഗൻവാടിയിൽ, എട്ടാം വാർഡിൽ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് വലിയവിള അംഗൻവാടിയിൽ, ഒമ്പതാം വാർഡിൽ ജൂൺ 26ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിലും, പത്താം വാർഡിൽ 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വേലൻ കോണം അംഗൻവാടിയിൽ, പതിനൊന്നാം വാർഡിൽ 26ന് വൈകുന്നേരം 3 മണിക്ക് തോക്കാട് വായനശാലയിലും, പന്ത്രണ്ടാം വാർഡിൽ 26ന് വൈകുന്നേരം 4 മണിക്ക് പട്ട്യായാരത്തുംത്തുവിള അംഗൻവാടിയിൽ, പതിമൂന്നാം വാർഡിൽ 27ന് രാവിലെ 11 മണിക്ക് ദേവിവിലാസം അംഗൻവാടിയിൽ, പതിനാലാം വാർഡിൽ 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ദേവിവിലാസം അംഗൻവാടിയിൽ, പതിനഞ്ചാം വാർഡിൽ 27 രണ്ടുമണിക്ക് ഐടിസിയിലും, പതിനാറാം വാർഡിൽ 27-ന് 3 മണിക്ക് ശ്രീനിവാസപുരം ഗവ എൽ.പി.എസ്സിലും, പതിനേഴാം വാർഡിൽ 28ന് 11 മണിക്ക് നടയറ സബ് സെൻററിൽ, 18 ആം വാർഡിൽ 28 ന് ഉച്ചയ്ക്ക് 12 മണിക്ക് മുട്ടപ്പലം ആയുർവേദ ആശുപത്രിയിലും, 19 ആം വാർഡിൽ 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് എസ്.എൻ.വി.എച്ച്.എസ്.എസ്സിലും വെച്ച് നടക്കും.
കർഷക സഭയിൽ വെച്ച് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ കൃഷിക്കുള്ള വിത്തുകൾ സൗജന്യമായി വിതരണം ചെയ്യും.