ചെമ്മരുതിയിൽ കൃഷിചെയ്യാന്‍ താല്‍പര്യമുളളവർ ജൂൺ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം

ചെമ്മരുതി : സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന്‌ “ഒരു മുറം പച്ചക്കറി” പദ്ധതി പ്രകാരം കൃഷിചെയ്യാന്‍ താല്‍പര്യമുളള ചെമ്മരുതി പഞ്ചായത്തിലെ ജെ.എന്‍.ജി ഗ്രൂപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, പാഠശേഖര സമിതികള്‍ എന്നിവര്‍ 23 /06/2019 മുന്‍പായി പഞ്ചായത്ത്‌ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. വിത്ത്‌, വളം, സബ്സിഡി, എം.ജി.എന്‍.ആര്‍.ജി.എസ്‌ മുഖേനയുള്ള സഹായങ്ങള്‍ എന്നിവ ലഭിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ എ.എച്ച്.സലിം അറിയിച്ചു.