ചെമ്മരുതിയിൽ പ്രഭാത ഭക്ഷണ പരിപാടിയ്ക്കു തുടക്കം

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പനയറ ഗവ എൽപിഎസ്‌, ശ്രീനിവാസപുരം ഗവ എൽപിഎസ്‌, മുത്താന ഗവ എൽപിഎസ്‌, ആർ.കെ.എം.യൂ.പി.എസ് മുത്താന , എ.എം.എൽ.പി.എസ് മുത്താന, ചെമ്മരുതി എസ്.എൻ.വി.എൽ.പി.എസ് എന്നി സ്ക്കൂളുകളിലെ കുട്ടികൾക്ക് ഗ്രാമപഞ്ചായത്തിന്റെ 2019- 20- വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം നിർവഹിച്ചു. പ്രഥമാദ്ധ്യാപകരായ അനിത, ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.