ചിറയിൻകീഴിൽ മധ്യവയസ്‌കൻ ചികിത്സാ സഹായം തേടുന്നു, രോഗ ബാധിതനായ ഇദ്ദേഹത്തെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയെന്ന്..

ചിറയിൻകീഴ് : ചിറയിൻകീഴിൽ ഇരു വൃക്കകളും തകരാറിലായ മധ്യവയസ്‌കൻ ചികിത്സാ സഹായം തേടുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ഇലഞ്ഞികൂട്ടിൽ ജോയ് വർഗീസ് ആണ് ദുരിതം അനുഭവിക്കുന്നത്. വൃക്ക സംബന്ധമായ രോഗം മൂലം കഴിഞ്ഞ 3 വർഷത്തിലേറെയായി ജോയ് ചികിത്സയും ഡയാലിസിസും നടത്തി വരുന്നു. ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്യാൻ 2500 ഓളം രൂപ വേണം. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഇപ്പോൾ വർക്കല എസ്‌. എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തുടർ ചികിത്സ നടത്തി വരുന്നു. രോഗ ബാധിതനായ ഇദ്ദേഹത്തെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയെന്ന് ജോയ് പറയുന്നു. സ്വന്തക്കാരും ബന്ധുക്കളും ഇല്ലാത്ത ജോയ്ക്ക് കൂട്ടുകാരാണ് സഹായത്തിന് ഉള്ളത്. കണ്ണ് കാഴ്ച കുറഞ്ഞ ജോയിക്ക് ജോലി ചെയ്യാനും സാധിക്കാത്ത അവസ്ഥയാണ്. വാടക വീട്ടിലാണ് ജോയ് കഴിഞ്ഞു വരുന്നത്. ജോയ് വർഗീസ് സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.

ജോയ് വർഗീസ്
ഫോൺ : 9544958601
അകൗണ്ട് നമ്പർ : 20111162220
ഐ.എഫ്‌.എസ്‌.സി : SBI0007017
ആറ്റിങ്ങൽ ശാഖ