ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിൽ ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഉദ്‌ഘാടനം

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് ആർ സുഭാഷ് ഫലവൃക്ഷ തൈകൾ ബ്ലോക്ക് കോർഡിനേറ്റർ ലക്ഷ് മിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഇരുനൂറോളം വൃക്ഷതൈകൾ സാക്ഷരത പ്രേരക്മാർക്ക് വിതരണം ചെയ് തുകൊണ്ട് ബ്ലോക്കിലെ അനുയോജ്യമായ സ്ഥാനത്തു നട്ടാണ് പച്ചത്തുരുത്തിന് തുടക്കം കുറിച്ചത് . ജൈവ വൈവിധ്യ സംരക്ഷണവും സ്വാഭാവിക വനങ്ങളുടെ പരിപാലനവും ലക്ഷ്യമാക്കിയുള്ള സമഗ്ര വനവത് കരണ പരിപാടിയാണ് പച്ചതുരുത്ത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കറിൽ പ്രദേശത്തിൻ്റെ സവിശേഷതകൾക്ക് ഇണങ്ങുന്ന മരങ്ങളും സസ്യങ്ങളും നട്ടുവളർത്തുക എന്നതാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ എ.ഡി.എ നൗഷാദ്, ബ്ലോക്ക്‌ ഡെവലപ് മെൻ്റ് ഓഫീസർ വിഷ് ണുമോഹൻദേവ് ജോയിൻ്റ് ബി.ഡി.ഒ രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു