വിദ്യാ ജ്യോതി ഹരിത ജ്യോതി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വട്ടപ്പാറ ഗവ എൽപിഎസ്സിൽ നടന്നു

വെമ്പായം : കളേർസ് കെയർ ചാരിറ്റി ട്രസ്റ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഈ വർഷത്തെ വിദ്യാ ജ്യോതി ഹരിത ജ്യോതി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വട്ടപ്പാറ ഗവ: എൽപി സ്കൂളിൽ പ്രശസ്ത സംവിധായകൻ രാജസേനൻ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് , കുട, ബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠിത്തത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർധന കുട്ടികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, സ്കൂളിലെ എല്ലാ കുട്ടികൾക്കും വീട്ടിൽ നടുന്നതിനായി വൃക്ഷത്തൈ നൽകുകയും ചെയ്തു. കളേർസ് കെയർ ചാരിറ്റി ട്രസ്റ്റ് ചെയർപേഴ്സൺ സബീന സക്കീർ അദ്ധ്യക്ഷത വഹിച്ചു. വട്ടപ്പാറ എസ്‌.ഐ ലിബി മുഖ്യാഥിതി ആയി. പിടിഎ പ്രസിഡന്റ് സന്തോഷ്, എച്ച്എം ജ്യോതി ടീച്ചർ, ഡോ: പ്രവീൺ, അഭിലാഷ് എസ് നായർ (കളേർസ് ട്രഷറർ) എന്നിവർ സംസാരിച്ചു.