ആലംകോട് ഹൈ സ്കൂളിന് സമീപം കുളത്തിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

ആലംകോട്: ആലംകോട് ഹൈ സ്കൂളിന് സമീപം കുളത്തിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചാത്തമ്പാറ ചപ്പാത്ത്‌ മുക്ക്‌ ഞാറയ്ക്കാട്ടുവിള ലക്ഷംവീട്ടിൽ മണിയൻ(52)നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആലംകോട് ഹൈ സ്കൂളിന് സമീപം പെരിങ്ങാട്ട് കുളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി പോയ നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ആറ്റിങ്ങൽ പൊലീസിനെ വിവരം അറിയിച്ചു.ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ്‌ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർമാൻമാരായ മനു വി. നായർ, വിജയകുമാർ, സജിത്ത് ലാൽ, ബിനു, ദിനേശ്, രാജഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്‌ക്കെടുത്തത്.

മണിയന്‍ കൂലിപ്പണിക്കാരനാണ്.
ഭാര്യ : സിന്ധു.