കഠിനംകുളത്ത് വീട്ടിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കഠിനംകുളം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്തി. കഠിനംകുളം ചിറക്കൽ, മണക്കാട്ട് വിളാകം, എം.ജെ ഭവനിൽ സ്റ്റാലിൻ മൊറായി (49)യുടെ മൃതദേഹമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. തൂങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റാലിൻ മൊറായി കുടുംബവുമായി പിണങ്ങി അമ്മയോടൊപ്പമാണ് താമസിച്ച് വന്നത്. എന്നാൽ കുറച്ചു ദിവസമായി അമ്മ ബന്ധുവീട്ടിലായിരുന്നു. സ്റ്റാലിനെ കാണാതായതോടെ കഠിനംകുളം പോലീസ് വീട്ടിലെത്തി. രൂക്ഷമായ ദുർഗന്ധം കാരണം വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു