സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണി മുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്‍റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.  അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മുതൽ ഇരുപത്തിനാല് മണിക്കൂർ ഒപി പ്രവർത്തിക്കില്ല. ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സംസ്ഥാനത്തെ ദന്ത ആശുപത്രികളും അടച്ചിടും. ആർസിസിയിൽ സമരം ഉണ്ടാകില്ല. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

അതേസമയം, മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ചർച്ച ക്യാമറയ്ക്ക് മുന്നിൽ വേണമെന്നും സ്ഥലം മമതയ്ക്ക് തീരുമാനിക്കാമെന്നുമാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.

 

Posted on 16-6-19