ഡി.വൈ.എഫ്.ഐ ചന്തനട യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു

കാട്ടാക്കട : ഡിവൈഎഫ്ഐ ചന്തനട യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചു പഠനോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്‌ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുൻ എംപി ഡോ. എ. സമ്പത്ത് ആദരിച്ചു. യൂണിറ്റ് ഭാരവാഹികൾ, നാട്ടുകാർ, ജനപ്രതിനിധികൾ പങ്കെടുത്തുയൂണിറ്റ് പ്രസിഡന്റ് ആഷിക്ക് അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഐ. സാജു മുഖ്യാതിഥിയായി, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വി.വി അനിൽകുമാർ, പ്രസിഡന്റ് ആർ. രതീഷ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രശാന്ത്‌, പ്രസിഡന്റ് റ്റി. കെ. തസ്‌ലീം, സി ഐ ടി യു നേതാവ് എം. എ. ഹുസ്സൈൻ എൽന്നിവർ പങ്കെടുത്തു. സ്വാഗതം യൂണിറ്റ് സെക്രട്ടറി നന്ദുവും നന്ദി യൂണിറ്റ് പ്രസിഡന്റ് സൽമാനും പറഞ്ഞു.