വാൽവിന് തകരാറു സംഭവിച്ച ഇടവ സ്വദേശി ചികിത്സാ സഹായം തേടുന്നു, അമ്മ കാൻസർ രോഗി,കുടുംബം കണ്ണീരിൽ

ഇടവ: യുവാവ് ചികിത്സാ സഹായം തേടുന്നു. ഇടവ, മാന്തറ, പണമുട്ടത്ത് അജ്മൽ(33) ആണ് വാൽവ് തകരാർ സംഭവിച്ച് ചികിത്സയിൽ കഴിയുന്നത്. അജ്മലിന്15 വയസിൽ വാൽവിന് സർജറി ചെയ്തതാണ്. അതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർന്ന് ചികിത്സ ചെയ്യാൻ സാധിച്ചില്ല. മരുന്നും മുടങ്ങി. ഇതിനിടയിൽ അജ്മലിന്റെ പിതാവിന് ബ്രെയിൻ ട്യൂമർ പിടിപെടുകയും ചികിത്സ നടന്നു വരവേ പിതാവ് മരണപ്പെടുകയും ചെയ്‌തു. വർഷങ്ങൾക്ക് ശേഷം വീണ്ടും അജ്മലിന് നെഞ്ച് വേദന വന്നു. ആശുപത്രിയിൽ കാണിച്ചപ്പോൾ ഒരു വാൽവ് നഷ്ട്ടപെട്ടു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. വാൽവ് മാറ്റിവെക്കണം എന്നും ഡോക്ടർ അറിയിച്ചു. അതിന് 15 ലക്ഷം രൂപ ആകും. അജ്മലിന്റെ മാതാവ് ഒരു കാൻസർ രോഗിയാണ്. ഹോട്ടലിൽ സപ്ലയർ ആയി ജോലി നോക്കി കുടുംബം പോറ്റിയിരുന്ന അജ്മൽ ആശുപത്രിയിൽ ആയതോടെ അജ്മലിന്റെ 3 കുഞ്ഞു മക്കളും ഭാര്യയും മാതാവും പട്ടിണിയിലായി. മാത്രമല്ല മാതാവിന് മരുന്നും മുടക്കമായി. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത കുടുംബം അജ്മലിന്റെ ചികിത്സയ്ക്കായി കണ്ണീരൊഴുക്കുകയാണ്. ഇപ്പോൾ അജ്മൽ ശ്രീ ചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വളരെ പെട്ടന്ന് വാൽവ് മാറ്റണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയും വലിയ തുക ഈ നിർധന കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അജ്മലിന് സുമനസ്സുകളുടെ സഹായം വേണം.

ഫോൺ : 8129355014
Fathima beevi R
Acc No: 67349198882
IFSC: sbin 0071068
Branch: Edava

 

 

സുമനസ്സുകളുടെ ചികിത്സാ സഹായം കാത്ത് നിൽക്കാതെ അജ്മൽ യാത്രയായി, വേദനയോടെ അല്ലാതെ ഈ മരണം ഉൾക്കൊള്ളാൻ ആകില്ല…