വൈദ്യുതി ലൈനില്‍ മുട്ടി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഭീഷണിയാകുന്നു

കാട്ടാക്കട: കാട്ടാക്കട – പൂവച്ചല്‍ റോഡിൽ റോഡ് സൈഡുകളിൽ വൈദ്യുതി ലൈനില്‍ മുട്ടി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഭീഷണിയാകുന്നു. ചെറിയ കാറ്റില്‍ പോലും മരത്തില്‍റെ മുകള്‍വശം ആടി ഉലഞ്ഞ് 11 കെ.വി ലൈനില്‍ തട്ടി തീപ്പൊരിയുണ്ടാക്കുന്നത് പതിവ് സംഭവമാണ്. പ്രധാനമായും ജംഗ്ഷഷനുകളിൽ ബസ് കത്ത് നിൽക്കുന്ന ഇടങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ നിന്നും ചില യാത്രക്കാർക്ക് വൈദ്യുതഘാതം ഏറ്റതായും നാട്ടുകാർ പറയുന്നു.

മുളമൂട് ജംഗ്‌ഷൻ, പൂവച്ചൽ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ഗവ.യുപി സ്‌കൂൾ തുടങ്ങിയ ഇടങ്ങളിലും ശിഖരങ്ങൾ ലൈനില്‍ തട്ടി നിൽക്കുകയാണ്. യുപി സ്‌കൂളിന്റെ ഗേറ്റിനു സമീപത്തു നിൽക്കുന്ന മരവും ഇതേ അവസ്ഥായിലാണ്. മഴക്കാലമായതിനാൽ വൈദ്യുതഘാതം നിൽക്കാനും സാധ്യതയേറെയാണ്. കൂടതെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകളും ലൈനുകളിൽ തട്ടിയാണ് നിൽക്കുന്നത്.

മഴ സമയത്ത് കാറ്റടിച്ചാൽ മരച്ചില്ലകൾ വൈദ്യുത ലൈനുകളിൽ വന്ന് അടിക്കുന്നതോടെ കമ്പികൾ തമ്മിൽ കൂട്ടിയടിച്ച് വൈദ്യുതി നിലക്കുന്നതും പതിവാണ്. നിരവധി തവണ നാട്ടുകാര്‍ പൂവച്ചല്‍ കെ.എസ്.ഇ.ബി അറിയിച്ചു വെങ്കിലും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നത് കരാറുകാരണെന്നു പറഞ്ഞു ഒഴിയുന്നതല്ലാതെ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

അതേ സമയം പൂവച്ചല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ പരിതിയില്‍ വരുന്ന ഇടങ്ങളിൽ ലൈനിൽ തട്ടി നിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റാറുണ്ടെങ്കിലും കരാറുകാർ എല്ലായിടങ്ങളിലും കൃത്യമായി ചെയ്യാറില്ലന്നും സ്വകാര്യ വസ്തുവിൽ നിന്നും ലൈനിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാറില്ലന്നും ആണ് നാട്ടുകാർ പറയുന്നത്.

കരാറുകാറുകാർ ലൈനുകളിൽ പണികൾക്ക് വന്നാൽ വേണ്ടപ്പെട്ട അധികൃതരോ ലൈൻമാൻ മാരോ തിരിഞ്ഞു നോക്കാറിലെന്നും രണ്ടും മൂന്നും ദിവസമെടുത്തു ചെയോണ്ട ജോലികൾ ഒറ്റ ദിവസം കൊണ്ടാണ് തീർക്കുന്നതുമാണ് ഇവർ ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.