എക്സ്.എംപി ബോർഡ്‌ വെച്ച കാറിന്റെ ഫോട്ടോ വൈറൽ ആക്കി സോഷ്യൽ മീഡിയ , ഒപ്പം ട്രോളുകളും

കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിനു മുന്നിൽ പ്രത്യക്ഷപ്പെട്ട Ex : MP എന്ന് രേഖപപ്പെടുത്തിയ ഒരു ഇന്നോവ കാറിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയയിൽ തരംഗമാകുകയാണ്‌.

വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയിൽ തോറ്റ MLA എന്ന ഇന്നസെന്റ് കഥാപാത്രം കുറച്ചൊന്നുമല്ല പ്രേക്ഷകരിൽ ചിരി പടർത്തിയതും ചിന്തിപ്പിച്ചതും.

മുൻപും ഇപ്പോഴും പ്രോഗ്രാം നോട്ടീസിൽ പേരിനൊപ്പം Ex MP, Ex MLA എന്നൊക്കെ ചേർക്കാറുള്ളത് കാണാറുണ്ട്. എന്നാൽ മുൻ MP എന്ന ബോർഡ് അതും ചുവപ്പ് പ്രതലത്തിൽ വെള്ള അക്ഷരത്തിൽ രേഖപ്പെടുത്തി നിരത്തിലിറക്കിയത് പൊതുജനങ്ങളിൽ ഒരുപോലെ ആശ്ചര്യവും കൗതുകവും പടർത്തിയിരിക്കുകയാണ്‌.

ഇത്തരം ബോർഡുകൾ പരാജയപ്പെട്ട സ്ഥാനാർഥികളുടെ വാഹനങ്ങളിൽ സ്ഥാപിക്കാമോ എന്നതിനെകുറിച്ചു മറുപടി പറയേണ്ടത് മോട്ടോർ വാഹന വകുപ്പ് ആണ്.

വാഹനങ്ങളിൽ ലൈറ്റുകളും എക്സ്ട്രാ ഫിറ്റിങ്സും എന്ന പേരിൽ ലൈറ്റുകൾക്കും ഹോൺ, സൗണ്ട് സിസ്റ്റം എന്നിങ്ങനെ ഉള്ളവയ്ക്ക് വാഹനം വഴിയിൽ തടഞ്ഞു ഫൈൻ അടിയ്ക്കുകയും അവ നശിപ്പിച്ചു കളയുവാനും വാഹന വകുപ്പ് കാണിക്കുന്ന വ്യഗ്രത, വാഹനങ്ങളിൽ വിവിധ വകുപ്പുകളും രാഷ്ട്രീയ നേതാക്കളും സംഘടനകളും സ്വകാര്യ വ്യക്തികളും പതിക്കുന്ന അനധികൃത ബോർഡുകളെ കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്.

ഇത്തരം ബോർഡുകൾ വാഹനളിൽ സ്ഥാപിക്കുന്നതിലൂടെ ട്രാഫിക് പോലീസ്, ടോൾ ബൂത്ത്, പാർക്കിങ് ഫീസ് തുടങ്ങി അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുവാനും നിരത്തുകളിൽ തങ്ങളുടെ ആധിപത്യം ഉറപ്പുവരുത്താനും ഇക്കൂട്ടർക്ക് സാധിക്കുന്നു എന്നും സോഷ്യൽ മീഡിയ പറയുന്നു.

ഗ്രാമപഞ്ചായത്തുകൾ തുടങ്ങി പാർലിമെന്റ് വരെയുള്ള വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇത്തരം നടപടികൾക്കെതീരെ അധികൃതരുടെ ഭാഗത്തുനിന്നും കർശനന ടപടി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും പൊതുജനം പറയുന്നു.

വാഹനങ്ങളുടെ ഉടമയെ കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ സംവിധാനം കേരള http://MVD.com ഒരുക്കുയിട്ടുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പ്രയോജനത്തിലെടുക്കുവാൻ പൊതുജനങ്ങൾക്കും കഴിഞ്ഞിട്ടില്ല.