200കിലോയോളം അഴുകിയതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി : സംഭവം വർക്കലയിൽ….

വർക്കല : വർക്കലയിൽ 200കിലോയോളം അഴുകിയതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടന്ന പരിശോധനയിലാണ് അഴുകിയതും പുഴുവരിച്ചതുമായ ചൂര, കൊഴിയാള ഉൾപ്പടെയുള്ള മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചത്. ഏകദേശം 200കിലോയോളം പിടികൂടി.

അമോണിയ, ഫോർമാലിൻ എന്നിവ കലർന്ന മത്സ്യങ്ങൾ വ്യാപകമായി കച്ചവടം നടക്കുന്നെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റും നഗരസഭയുടെ ഹെൽത്ത് വിഭാഗവും ഫിഷറീസ് ഡിപ്പാർട്ടുമെൻറും സംയുക്തമായാണ് മായം കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തത്. സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്. അമോണിയ , ഫോർമാലിൻ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് സംശയം തോന്നിയ മത്സ്യങ്ങളുടെ സാമ്പിൽ പരിശോധനകൾക്കായിട്ട് അയച്ചിട്ടുണ്ട്. പഴകിയതും മായം കലർന്നതുമായ മത്സ്യങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നവർക്കെതിരെ നിയമാനുസൃത പിഴയും മറ്റ് നിയമനടപടികളും ഉണ്ടാകും.