മംഗലപുരത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടുകിട്ടി

മംഗലപുരം : മംഗലപുരത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടുകിട്ടിയതായി അറിയിച്ചു. കൊട്ടിയത്ത് നിന്നും ഇന്ന് ഉച്ചയ്ക്ക് കണ്ടുകിട്ടിയ കുട്ടികളെ മംഗലപുരം പോലീസ് സ്റ്റേഷനിൽ എത്തിക്കും. ഇന്ന് (ജൂൺ 1-2019) പുലർച്ചെ 2അര മണിയോടെ കുറക്കോട് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ ഖൈസ് (14), സുഹൈൽ (15) എന്നിവരെയാണ് കാണാതായതും ഇപ്പോൾ കണ്ടുകിട്ടിയതും. സമൂഹ മാധ്യമങ്ങളിലൂടെ കാണാതായ വാർത്ത പ്രചരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്താനായി.