ഒരു ദിവസം ബിരിയാണി, സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണം ഇങ്ങനെ…

സർക്കാർ സ്കൂളുകൾ ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തി സ്മാർട്ടായി മുന്നോട്ടു നീങ്ങുമ്പോൾ ഉച്ചഭക്ഷണ പദ്ധതിയും വളരെ സ്മാർട്ടായി. സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് അനുസരിച്ച് പ്രത്യേക മെനു തയ്യാറാക്കിയിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം വെജിറ്റബിൾ ബിരിയാണി ഉൾപ്പെടെ പാലും മുട്ടയും സ്കൂളുകളിൽ ലഭ്യമാണ്.

മെനു ഇങ്ങനെ :
തിങ്കളാഴ്ച :ഉച്ചയ്ക്ക് ചോറ്, പരിപ്പ്, തോരൻ, പച്ചടി

ചൊവ്വാഴ്ച : ചോറ്, പുളിശ്ശേരി, അവിയൽ, മെഴുക്കുപുരട്ടി

ബുധനാഴ്ച : ചോറ്, സാമ്പാർ, തോരൻ, മെഴുക്കുവരട്ടി

വ്യാഴാഴ്ച : ചോറ്, സാമ്പാർ, തോരൻ, കിച്ചടി

വെള്ളിയാഴ്ച : വെജിറ്റബിൾ ബിരിയാണിയും കൂട്ടുകറിയും സലാഡും

ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പാലും ബുധനാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച മുട്ടയും ലഭിക്കും.