തൊഴിൽ നിപുണതയ്ക്ക് സ്നേഹ സമ്മാനം ഒരുക്കി ഹരിത സ്പർശം

കണിയാപുരം : പരമ്പരാഗത തൊഴിൽ മേഖലകളിൽ നൈപുണ്യവും നിപുണതയും കാട്ടുന്ന പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്ന  കണിയാപുരം ഹരിത സ്പർശം ഹ്യൂമൻ വെൽഫയർ സൊസൈറ്റിയുടെ പ്രോജക്ടിന് കഴക്കൂട്ടത്ത് തുടക്കമായി, മുസ്ലിം ലീഗ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചാണ് ഹരിത സ്പർശം പ്രോജക്ട് നടപ്പിലാക്കുന്നത്.

കഴക്കൂട്ടം പൗണ്ട് കടവിൽ നടന്ന മികവ് സംഗമത്തിൽ വെച്ച് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പൗണ്ട്കടവ് സ്വദേശിയായ ശ്രീ.അശോകന് 30,000 രൂപയുടെ സ്നേഹ സമ്മാനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈ: പ്രസിഡന്റ് മൺവിള സൈനുദ്ദീൻ കൈമാറി.

ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, ജന:സെക്രട്ടറി ഷഹീർ ഖരീം സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് കഴക്കൂട്ടം നിയോജക മണ്ഡലം ഭാരവാഹികളായ ഷംസുദ്ധീൻ ഹാജി, കുഞ്ഞുമോൻ ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വേളി സലാം, മുസ് ലീഗ് നേതാക്കളായ എം.എസ് കമാലുദ്ധീൻ, ബദറുദ്ധീൻ പൗണ്ട്കടവ് എന്നിവർ സംസാരിച്ചു, ഹരിത സ്പർശം ട്രഷറർ മുനീർ കുരവിള നന്ദി പറഞ്ഞു.

അശോകന് സമർപ്പിച്ച ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ജീവകാരുണ്യ പ്രവർത്തകനായ ഷമീം വാവാട് ആണ്.