കനത്ത കാറ്റിലും മഴയിലും നൂറ് വർഷത്തിലേറെ പഴക്കമുള്ള ആൽമരം ഒടിഞ്ഞ് വീണു

വക്കം : കനത്ത കാറ്റിലും മഴയിലും നൂറ് വർഷത്തിലേറെ പഴക്കമുള്ള ആൽമരം ഒടിഞ്ഞ് വീണു .
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കനത്ത കാറ്റിലും മഴയിലും വക്കം മുക്കാലുവട്ടം ദേവീക്ഷേത്രത്തിന് മുന്നിലെ നൂറിലേറെ വർഷം പഴക്കമുള്ള കൂറ്റൻ ആൽമരം  ഒടിഞ്ഞ് വീണത് .വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന അഡ്വ ബി സത്യൻ എം എൽ എ വക്കം ലോക്കൽ സെക്രട്ടറി ഡി അജയ കുമാറിനൊപ്പം സ്ഥലത്തെത്തി ആറ്റിങ്ങൽ  ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന്  സ്ഥലത്തെത്തിയ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ആൽ മരം മുറിച്ച് മാറ്റി.