കാറ്റില്‍ മരം ഒടിഞ്ഞു വീണ്‌ ടാക്‌സി സ്‌റ്റാന്‍ഡിലെ വാഹനങ്ങൾക്ക് കേടുപറ്റി

മലയിന്‍കീഴ്‌ : അതിശക്‌തമായി വീശിയടിച്ച കാറ്റില്‍ മരം ഒടിഞ്ഞു വീണ്‌ മലയിന്‍കീഴ്‌ ടാക്‌സി സ്‌റ്റാന്‍ഡിലെ അഞ്ച്‌ വാഹന ങ്ങള്‍ ക്കു സാരമായി കേടുപറ്റി. സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. അഞ്ചു വര്‍ഷം മുന്‍പു തന്നെ അപകടകരമായ നിലയ ലുള്ള ഈ മരം മുറിച്ചു മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മലയിന്‍കീഴ്‌ കവലയില്‍ ശ്രീകൃഷ്‌ണ വിലാസം ഗ്രന്ഥശാലയ്‌ക്കു മുന്നിലെ ബദാം മരമാണ്‌ കാറ്റില്‍ ഒടിഞ്ഞു വീണത്‌.

ഈ സമയം കവലയില്‍ നിര്‍ത്തിയിരുന്ന രണ്ട്‌ ടാക്‌സി വാഹനങ്ങള്‍ക്കും മൂന്ന്‌ സ്വകാര്യ വാഹനത്തിനും സാരമായി കേടുപറ്റി. വിവേകിന്റെ ഇന്നോവ, കൃ ഷ്‌ണന്‍കുട്ടിയുടെ എര്‍ട്ടിഗ, ചന്ദ്രന്റെ ക്രിസ്‌റ്റ, വിനോദിന്റെ ഇന്നോവ, മോഹനന്റെ ഇന്‍ഡിക്ക എന്നിവയ്‌ക്കാണ്‌ കേടുപറ്റിയത്‌. വാഹന ങ്ങളുടെ മുകളിലേക്ക്‌ മരം ഒടിഞ്ഞു വീഴുകയായിയിരുന്നു. ബസ്‌ കാത്തിരിപ്പു കേന്ദ്രവും കച്ചവടസ്‌ഥാപനവുമെല്ലാം ഇതിനു സമീപ മാണ്‌. ഇവിടെ ആളുകള്‍ നില്‍ക്കുന്ന പതിവുമുണ്ട്‌. എന്നാല്‍ കനത്തമഴയായിരുന്നതിനാല്‍ ആളുകള്‍ മറ്റിടങ്ങളിലേക്ക്‌ മാറി. വാഹന ത്തിനുള്ളില്‍ ഡ്രൈവര്‍മാരുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി. മലയിന്‍കീഴ്‌ ശ്രീകൃഷ്‌ണവിലാസം ഗ്രന്ഥശാലയ്‌ക്കു മുന്നില്‍ രണ്ട്‌ മരങ്ങളാണുള്ളത്‌. കാറ്റില്‍ ഒടിഞ്ഞ ബദാം മരത്തിനു പുറമെ മറ്റൊരു ആല്‍മരവുമുണ്ട്‌. ഇതും അപകടാവസ്‌ഥയിലാണെന്നെന്ന്‌ ഗ്രന്ഥശാല സമിതി പറയുന്നു. ഇക്കാര്യം കാണിച്ച്‌ 2013-ല്‍ ഗ്രന്ഥശാല സെക്രട്ടറി ജില്ലാ കലക്‌ടര്‍ക്ക്‌ പരാതി നല്‍കിയിരുന്നു.